പഥ്യം എന്നാൽ എന്താണ്..?
“വിനാ അപി ഭേഷജൈ: വ്യാധി: പഥ്യാദേവ നിവർത്തതേ ന തു പഥ്യവിഹീനസ്യ ഭേഷജാനാം ശതൈരപി” “മരുന്നില്ലെങ്കിലും രോഗം പഥ്യം കൊണ്ട് ശമിച്ചിടും പഥ്യമില്ലെങ്കിൽ മാറില്ല …നൂറു നൂറൗഷധങ്ങളുണ്ടെങ്കിലും ……” എന്താണ് പഥ്യം? പഥ്യം എന്ന വാക്കിന്റെ അർഥം മാർഗത്തിന് ഹിതമായത് എന്നാണ്. ഒരു ചികിത്സകൻ നൽകുന്ന, ആഹാരരീതികളിലേയും ജീവിതശൈലിയിലേയും നിർദേശങ്ങൾ ആരോഗ്യത്തിലേക്ക് നയിക്കുന്നതിനാൽ അല്ലെങ്കിൽ ആരോഗ്യമാകുന്ന വഴിക്കു ഹിതമായതിനാൽ പഥ്യം എന്നുപറയുന്നു . … ചിലപ്പോൾ നമ്മൾ ശീലിച്ചുവന്ന ചില ഭക്ഷണക്രമങ്ങൾ, ശീലങ്ങൾ, പ്രവൃത്തികൾ രോഗത്തിന് കാരണമായേക്കാം. …